ഏകാന്തത ആഗ്രഹിക്കുന്നു ഇന്ന്,
എല്ലാത്തിൽ നിന്നും ഒരു വിടുതൽ
ഒരു മുക്തി , ഒരു തരം ഒളിച്ചോട്ടം
സാധിക്കുമോ...?!! എന്ന ആശങ്കയാൽ
മനസ്സ് വല്ലാതെ അസ്വസ്ഥമാണ്...
എന്തിനിത്ര വ്യസനം എന്നറിയില്ല
ഈ ആകാംക്ഷയും എന്തിനുവേണ്ടീ !!?
എങ്കിലും ഒറ്റപ്പെടലിന്റെ സുഖമത്-
ആസ്വദിക്കുവാൻ, അനുഭവിക്കുവാൻ
മനസ്സ് വല്ലാതെ തുടിക്കുന്നതുപോലെ...
മനസ്സിനെ ഒന്നു ത്രിപ്തിപ്പെടുത്തുവാൻ
ആഗ്രഹിക്കുന്നവരല്ലോ മനുഷ്യരെല്ലാം
അതിനായി പ്രയത്നിക്കുന്നവരല്ലേ നാം
ഈ ഒരാഗ്രഹം സാക്ഷാത്ക്കരിക്കുവാൻ
എന്താണ് ചെയേണ്ടതെന്ന് അറിയില്ല...
No comments:
Post a Comment